Sun. Apr 28th, 2024

ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് വയനാട് സീറ്റ് നല്‍കണം; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച്‌ കെ സുരേന്ദ്രന്‍

By admin Dec 8, 2023
Keralanewz.com

രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിെഎ യോട് ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാനായി വയനാട് സീറ്റ് വിട്ടുകൊടുക്കണമെന്നാണ് പറയാനുളളത്.

പാവപ്പെട്ട രാഹുല്‍ ഗാന്ധിക്കായി വയനാട് സീറ്റ് സിപിഐ ഒഴിഞ്ഞുകൊടുക്കണം എനിക്ക് സിപിഐക്കാരോട് പറയാനുള്ളത്, നമ്മുടെ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി പാവപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയില്‍ എവിടെയും വേറെ സീറ്റില്‍ മത്സരിക്കാൻ ഇല്ലാത്തതു കൊണ്ട് സിപിഐ ആ വയനാട് സീറ്റ് രാഹുല്‍ ഗാന്ധിക്ക് ഒഴിഞ്ഞു കൊടുക്കണമെന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്. കാരണം ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് എവിടെയെങ്കിലും മത്സരിക്കേണ്ടേ.

അദ്ദേഹത്തിന് അമേഠിയില്‍ ഇനി മത്സരിക്കാനുള്ള ധൈര്യമില്ല, സോണിയ ഗാന്ധിയുടെ കയ്യിലുണ്ടായിരുന്ന റായ്ബറേലിയില്‍ ഇനി മത്സരിക്കാൻ ധൈര്യമില്ല. ഉത്തര്‍പ്രദേശില്‍ എവിടെയും മത്സരിക്കാൻ ധൈര്യമില്ല, മധ്യപ്രദേശില്‍ ഇനി മത്സരിക്കാൻ കഴിയില്ല. രാജസ്ഥാനില്‍ മത്സരിക്കാൻ കഴിയില്ല, ഛത്തീസ്ഗഡില്‍ മത്സരിക്കാൻ കഴിയില്ല, ഡല്‍ഹിയില്‍ മത്സരിക്കാൻ കഴിയില്ല. ഹിമാചല്‍ പ്രദേശില്‍ മത്സരിക്കാൻ കഴിയില്ല, അസമില്‍ മത്സരിക്കാൻ കഴിയില്ല, ഒരു സ്ഥലത്തും അദ്ദേഹത്തിന് മത്സരിക്കാൻ കഴിയില്ല. അതിനുള്ള ധൈര്യവും ഇല്ല. അതിനാല്‍ ദയവായി സിപിഐ സ്വന്തം ഘടകകക്ഷിയായുള്ള ഇന്ത്യ മുന്നണിയിലെ നമ്മുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി പാവപ്പെട്ട രാഹുല്‍ ഗാന്ധിക്കു വേണ്ടി വയനാട് സീറ്റ് ഒഴിഞ്ഞു കൊടുക്കണമെന്നുള്ള അഭ്യര്‍ഥനയാണ് എനിക്കുള്ളത്”- സുരേന്ദ്രൻ പറഞ്ഞു.

Facebook Comments Box

By admin

Related Post