Films

സണ്ണി ലിയോണ്‍ എത്തി; ഭീമൻരഘു ഓടി

Keralanewz.com

ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തില്‍. ചിത്രീകരണത്തിന് എത്തിയ വിവരം വീഡിയോ പങ്കുവച്ച്‌ സണ്ണി ലിയോണ്‍ ആരാധകരെ അറിയിച്ചു.

ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ജുവലറി ഉദ്ഘാടനത്തിന് എത്തിയ സണ്ണി വിളക്ക് തെളിക്കുന്നതും പ്രസംഗിക്കുന്നതുമാണ് വീഡിയോ.

സണ്ണിയെ കാണാൻ താരത്തിന്റെ മുഖമുള്ള ടീഷര്‍ട്ട് ധരിച്ച്‌ ഒാടിവരുന്ന ഭീമൻ രഘുവിനെയും വീഡിയോയില്‍ കാണാം. ഭീമൻ രഘു ഒാടിവരുന്ന ദൃശ്യം പകര്‍ത്തുന്ന ക്യാമറ ടീം അടക്കമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തിരുവനന്തപുരത്താണ് ചിത്രീകരണം. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. സണ്ണി നായികയായി രംഗീല എന്ന മലയാള ചിത്രം ചിത്രീകരണം ആരംഭിച്ചെങ്കിലും റിലീസായിട്ടില്ല.

Facebook Comments Box