Mon. Apr 29th, 2024

കുര്‍ബാനക്കിടയില്‍ കുഴഞ്ഞുവീണു; പതിനേഴുകാരനായ അള്‍ത്താര ബാലന് ദാരുണാന്ത്യം

By admin Feb 11, 2024 #news
Keralanewz.com

കോട്ടയം: കുർബാനക്കിടയില്‍ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നില്‍ മിലൻ (17) ആണ് മരിച്ചത്.

കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തില്‍ രാവിലെ ആയിരുന്നു സംഭവം. ഇടവകയിലെ അള്‍ത്താര ബാലനായിരുന്നു. കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് പബ്ലിക്ക് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ്. കുർബാനക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Facebook Comments Box

By admin

Related Post