Sat. Apr 27th, 2024

രാജ്യം സാമ്ബത്തിക ശക്തിയാകുന്നത് എല്ലാവരുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്തും: വി. മുരളീധരൻ

By admin Feb 12, 2024
Keralanewz.com

ആറ്റിങ്ങല്‍: നെഹ്റു യുവ കേന്ദ്രയുടെയും ഗ്ലോബല്‍ ഗിവേഴ്സ് ഫൌണ്ടേഷന്‍റേയും ആഭിമുഖ്യത്തില്‍ ആറ്റിങ്ങല്‍ സി.എസ്.ഐ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ സംഘടിപ്പിച്ച തൊഴില്‍ മേള കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.

മുരളീധരൻ ഉദ്ഘാടനം ചെയ്തു. യുവാക്കളുടെ കഴിവുകള്‍ അവർക്കും കുടുംബത്തിനും നാടിനും പ്രയോജനപ്പെടുത്തുക എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നരേന്ദ്രമോദി സർക്കാർ നൈപുണ്യവികസനത്തിന് ഊന്നല്‍ നല്‍കുന്നത് അതിന് വേണ്ടിയാണ്. യുവാക്കളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താൻ വിവിധ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.
ലോകത്തിലെ അഞ്ചാമത്തെ സാമ്ബത്തിക ശക്തിയായി ഇന്ത്യ മാറിക്കഴിഞ്ഞു. നമ്മുടെ നാട് സാമ്ബത്തിക ശക്തിയാകുക എന്നാല്‍ എല്ലാവർക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പുവരുത്തുക എന്നത് കൂടിയാണ്. ഇന്ത്യ ഇനിയും മുന്നേറുമെന്നാണ് ലോകം മുഴുവൻ പ്രതീക്ഷയോടെ വിലയിരുത്തുന്നത്. അതിന് യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മൂവായിരത്തോളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന മേളയില്‍ അൻപതോളം സ്ഥാപനങ്ങള്‍ പങ്കെടുത്തു.

Facebook Comments Box

By admin

Related Post