Tue. May 7th, 2024

മധ്യപ്രദേശില്‍ 7,500 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

By admin Feb 12, 2024
Keralanewz.com

മധ്യപ്രദേശിലെ ഝബുവ ജില്ലയില്‍ 7,500 കോടി രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടല്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.

ആദിവാസി സമൂഹങ്ങളുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. ഗോപാല്‍പുരയില്‍ നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തുടനീളമുള്ള ആദിവാസികള്‍ പങ്കെടുക്കുമെന്ന് സംസ്ഥാന ബിജെപി മീഡിയ സെല്‍ മേധാവി ആശിഷ് അഗര്‍വാള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ ആദ്യ സംസ്ഥാന സന്ദര്‍ശനമാണിത്.

സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ആറ് ലോക്സഭാ സീറ്റുകള്‍ ഗോത്രവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നത് മധ്യപ്രദേശിലാണ്. തന്റെ സന്ദര്‍ശന വേളയില്‍, സംസ്ഥാനത്തെ ആഹാര്‍ അനുദാന്‍ യോജനയ്ക്ക് കീഴില്‍ രണ്ട് ലക്ഷത്തോളം വരുന്ന സ്ത്രീ ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി പ്രതിമാസ ഗഡുക്കളും വിതരണം ചെയ്യുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച്‌ പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണത്തിനായി പ്രതിമാസം 1500 രൂപ നല്‍കും.

ജനങ്ങള്‍ക്ക് അവരുടെ ഭൂമിയുടെ അവകാശത്തിന് ഡോക്യുമെന്ററി തെളിവുകള്‍ നല്‍കുന്ന പദ്ധതിക് കീഴില്‍ 1.75 ലക്ഷം ‘അധികാര്‍ അഭിലേഖ്’ പ്രധാനമന്ത്രി വിതരണം ചെയ്യും. സംസ്ഥാനത്തെ ആദിവാസി ആധിപത്യ ജില്ലകളില്‍ നിന്നുള്ള യുവാക്കള്‍ക്കായി പ്രവര്‍ത്തിക്കുന്ന താന്ത്യ മാമാ ഭില്‍ സര്‍വകലാശാലയുടെ തറക്കല്ലിടല്‍ അദ്ദേഹം നിര്‍വഹിക്കും. 170 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിന് ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു

Facebook Comments Box

By admin

Related Post