ഫുട്ബോള്‍ ആരവം വീണ്ടും കൊച്ചിയിലേക്ക് ; നാളെ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയുമായി ഏറ്റുമുട്ടും

കൊച്ചി: ഐഎസ്‌എല്ലില്‍ നാളെ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയുമായി ഏറ്റുമുട്ടും.കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം.
നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണുള്ളത്.15 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി ഒഡീഷയാണ് ഒന്നാം സ്ഥാനത്ത്.12 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റോടെ ഗോവ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.13 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റോടെ പഞ്ചാബ് 11-ാം സ്ഥാനത്താണുള്ളത്.
അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുൻ ചാമ്ബ്യൻമാരായ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ 3 ഗോളുകള്‍ക്ക് തകർത്ത് ടീമാണ് പഞ്ചാബ്‌എഫ് സി.പഞ്ചാബിന്റെ ഈ സീസണിലെ രണ്ടാം വിജയമായിരുന്നു ഇത്.ബംഗളൂരു എഫ് സിയും 2 മത്സരങ്ങള്‍ മാത്രമേ ഈ സീസണില്‍ വിജയിച്ചിട്ടുള്ളൂ.അതേസമയം മുൻ ചാമ്ബ്യൻമാരായ ഹൈദരാബാദ് ഈ സീസണില്‍ ഒരു വിജയം പോലും നേടാനാകാതെ ഏറ്റവും അവസാന സ്ഥാനത്താണുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങള്‍ ഇങ്ങനെയാണ് :
Feb 12 പഞ്ചാബ് എഫ്സി (കൊച്ചി), Feb 16 ചെന്നൈയിൻ എഫ്സി (ചെന്നൈ) , Feb 25 എഫ്സി ഗോവ (കൊച്ചി), Mar 2 ബംഗളൂരു എഫ്സി(ബംഗളൂരു), Mar 13 മോഹൻ ബഗാൻ (കൊച്ചി), Mar 30 ജംഷഡ്‌പൂർ എഫ്‌സി (ജംഷഡ്‌പൂർ), Apr 3 ഈസ്റ്റ് ബംഗാള്‍ (കൊച്ചി), Apr 6 നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (ഗുവാഹത്തി), Apr 12 ഹൈദരാബാദ് എഫ്സി (ഹൈദരാബാദ്)