Sat. Apr 27th, 2024

രാജ്യത്തെ വിഭജിക്കാന്‍ ഏത് നാണം കെട്ട കളിയും കോണ്‍ഗ്രസ് കളിക്കും; നരേന്ദ്ര മോദി

By admin Mar 19, 2024
Keralanewz.com

രാജ്യത്തെ വിഭജിക്കാന്‍ ഏത് നാണം കെട്ട കളിയും കോണ്‍ഗ്രസ് കളിക്കുമെന്ന് പ്രധാനമന്ത്രി. ഇന്ത്യയെ വിഭജിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.

ജനങ്ങളെ കൊള്ളയടിക്കുക ആണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അധികാരം നേടാന്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും എന്നും കര്‍ണാടകയില്‍ റാലിയില്‍ സംസാരിക്കവേ മോദി പറഞ്ഞു.

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സഹോദനും എം പിയുമായ ഡി കെ സുരേഷിന്റെ പരാമര്‍ശം ചൂണ്ടിക്കാണിച്ചായിരുന്നു മോദിയുടെ പ്രതികരണം. ‘ജാതിയുടെയും സമുദായത്തിന്റെയും അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അധികാരം നേടാനാണ് അവര്‍ ഇത് ചെയ്യുന്നത്. ജനങ്ങളെ മതത്തിന്റെയും പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ വിഭജിച്ചു’ എന്നായിരുന്നു കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ നരേന്ദ്രമോദിയുടെ പ്രതികരണം.

ഹിന്ദു ശക്തിയെ ഉന്മൂലനം ചെയ്യണമെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രഖ്യാപനം. ഭാരത് മാതാവിന്റെ വര്‍ദ്ധിച്ചുവരുന്ന ശക്തിയെ സഖ്യം വെറുക്കുന്നു. ജാതിയുടെയും സമുദായത്തിന്റേയും അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ കോണ്‍ഗ്രസ് വളരെ അധികം കഷ്ടപ്പെടുന്നുവെന്നും നരേന്ദ്ര മോദി റാലിയില്‍ സംസാരിക്കവെ പറഞ്ഞു.

Facebook Comments Box

By admin

Related Post