Mon. Apr 29th, 2024

വിമാനത്താവളത്തില്‍ 100 കോടിയിലധികം വിലവരുന്ന ലഹരി മരുന്നുമായി വിദേശ വനിതകള്‍ പിടിയില്‍

By admin Mar 20, 2024
Keralanewz.com

മുംബൈ വിമാനത്താവളത്തില്‍ 100 കോടിയിലധികം വിലവരുന്ന ലഹരി മരുന്നുമായി വിദേശ വനിതകള്‍ പിടിയില്‍. വിമാനത്തവളത്തില്‍ വന്നിറങ്ങിയ 2 വനിതകളില്‍ നിന്നാണ് 100 കോടിയിലധികം വിലവരുന്ന കൊക്കൈന്‍ പിടികൂടിയത്.

ആര്‍ക്കും പെട്ടന്ന് സംശയം തോന്നാത്ത തരത്തിലായിരുന്നു ഇവരെത്തിയത്. എന്നാല്‍ പരിശോധനയില്‍ ഇവരില്‍ നിന്നും 9.8 കിലോ കൊക്കൈനാണ് പിടിച്ചെടുത്തത്.

ഇന്തോനേഷ്യ, തായ് സ്വദേശികളാണ് മുംബൈയില്‍ പിടിയിലായത്. ഈ ലഹരി സംഘത്തിലെ ഒരാളെ ദില്ലിയില്‍ നിന്നും കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.

Facebook Comments Box

By admin

Related Post