കാണുമ്പോള്‍ കുഞ്ഞന്‍, ഈ ചൈനീസ് പാത്രത്തിന്റെ വില കേട്ടാല്‍ കണ്ണ് തള്ളും, ലേലത്തില്‍ വിറ്റത് 18 കോടിയിലധികം രൂപയ്ക്ക്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബീജിങ്: ചൈനയില്‍ നടന്ന ഒരു പാത്ര ലേലത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയെ എല്ലാം അമ്പരപ്പിക്കുന്നത്. അമ്പരപ്പിക്കുന്നതിന് കാരണം മറ്റൊന്നുമല്ല. പത്ത് ഇഞ്ച് മാത്രമുള്ള ഈ കുഞ്ഞന്‍ പാത്രം വിറ്റുപോയത് 18 കോടിയിലധികം രൂപയ്ക്കാണ്.
ഗോള്‍ഡനും മഞ്ഞയും കലര്‍ന്ന നിറത്തിലുള്ള ഇത്തിരി കുഞ്ഞന്‍ പാത്രമാണ് ഇത്രയും വലിയ തുകയ്ക്ക് ലേലത്തില്‍ പോയത്. ജൂണ്‍ 16ന് പാരിസില്‍ നടന്ന ആഡര്‍ നോര്‍ഡ്മാന്‍ ലേലത്തിലാണ് പാത്രം വന്‍ തുകയ്ക്ക് വിറ്റു പോയത്. 189,842,240.88 രൂപയ്ക്കാണ് പാത്രം ഒരു വ്യക്തി സ്വന്തമാക്കിയത്.
18-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട പാത്രം എന്ന പ്രത്യേക ഇതിനുണ്ട്. ചൈനിസ് ചക്രവര്‍ത്തയായ ക്വിയാലോങിന്റെ കാലത്ത് നിര്‍മ്മിച്ചതാണ് ഈ പാത്രം. കാണുമ്പോള്‍ കുഞ്ഞനാണെങ്കിലും ഇതിന്റെ ചരിത്ര മൂല്യം വളരെ വലുതാണെന്നാണ് ലേലത്തില്‍ പങ്കെടുത്തവര്‍ പറയുന്നത്.
ചൈനക്കാരനായ ഒരു വ്യക്തി ഫോണ്‍ വഴിയാണ് ഈ പാത്രം വാങ്ങിയത്. യഥാര്‍ത്ഥത്തില്‍ പാത്രത്തിന് 46 കോടി മുതല്‍ 50 കോടി വരെ വിലയേ വരൂ. എന്നാല്‍ ലേലത്തില്‍ 18.98 കോടി രൂപയ്ക്ക് വിറ്റു പോകുകയായിരുന്നു. 2010ല്‍ നോര്‍ത്ത് ലണ്ടനില്‍ ഒരു വീട്ടില്‍ നിന്നും കണ്ടെടുത്ത ചൈനീസ് പാത്രം 53.1 മില്ല്യണ്‍ പൗണ്ടിന് വിറ്റു പോയിരുന്നു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •