തിരുവനന്തപുരത്ത് ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍; സെക്രട്ടറിയേറ്റ് അടച്ചിടും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഒരാഴ്ചത്തേക്കാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. സമ്പർക്കം മൂലമുള്ള കോവിഡ് രോഗബാധിതർ വർധിച്ച പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനം. സെക്രട്ടറിയേറ്റ് അടച്ചിടും. മുഖ്യമന്ത്രി വസതിയിലിരുന്ന് ജോലിചെയ്യും.
ആവശ്യ ആരോഗ്യസേവനങ്ങൾക്ക് മാത്രമാവും പുറത്തിറങ്ങാൻ അനുമതി ഉണ്ടാവുക. ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകളുടെ എണ്ണവും നിശ്ചിതപ്പെടുത്തും. ഒരു പ്രദേശത്ത് ഒരു കട മാത്രം തുറക്കും. ആളുകൾക്ക് പുറത്തിറങ്ങാൻ അനുമതി ഇല്ല. ആവശ്യസാധനങ്ങൾ ഹോം ഡെലിവറി മുഖേനെ വീടുകളിലെത്തിക്കും. മെഡിക്കൽ ഷോപ്പുകളും ആശുപത്രികളും ബാങ്കുകളും പ്രവർത്തിക്കും. പൊതുഗതാഗതം ഉണ്ടാവില്ല. സർക്കാർ ഓഫീസുകളും കോടതികളും പ്രവർത്തിക്കില്ല. കെഎസ്ആർടിസി ഡിപ്പോകൾ അടയ്ക്കും. പോലീസ് ആസ്ഥാനം പ്രവർത്തിക്കും.
തിരുവനന്തപുരത്ത് നഗരത്തിൽ സമൂഹവ്യാപന ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നഗരപരിധിയിൽ സമ്പൂർണ അടച്ചിടലിന് സമാനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.
തിരുവനന്തപുരത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 27 പേരിൽ 22 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പതിനാല് പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇവർക്ക് യാത്രാപശ്ചാത്തലമില്ലെന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്. തിരുവനന്തപുരം നഗരത്തിലാണ് കൂടുതൽ സമ്പർക്കരോഗികളുള്ളത്. രോഗബാധിതരിൽ ഏറെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുന്നവരാണ്.
തലസ്ഥാന നഗരി അഗ്നിപർവതത്തിന്റെ മുകളിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. നിലവിൽ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും സമൂഹവ്യാപനം ഉണ്ടായാൽ അതുമറച്ചുവെയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. സ്ഥിതി അതിസങ്കീർണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നഗരത്തിലെ ഇരുപതോളം വാർഡുകൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •