Sat. May 18th, 2024

ഇഴജന്തുക്കളെ ഭയക്കാതെ ഇനി ധൈര്യമായി പാർക്കിൽ കയറാം … നാട്ടുകാർ ഗ്രാമോദ്യാനം ശുചീകരിച്ചു

By admin Dec 26, 2021
Keralanewz.com

ഇഴജന്തുക്കളെ ഭയക്കാതെ ഇനി ധൈര്യമായി പാർക്കിൽ കയറാം … നാട്ടുകാർ ഗ്രാമോദ്യാനം ശുചീകരിച്ചു.

കുറവിലങ്ങാട്:ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ചു ശ്രദ്ധപിടിച്ചുപറ്റിയ ഗ്രാമോദ്യാനം പരിചരണമില്ലാതെ നശിക്കുന്നസാഹചര്യത്തിൽ പ്രശ്നത്തിൽ നാട്ടുകാർ , ഗ്രാമോദ്യാനം ജനകീയ സംരക്ഷണ സമിതി രൂപീകരിച്ചു പാർക്കിന്റെ ശുചീകരണവും ,പ്രാഥമിക പരിപാലനപ്രവർത്തനങ്ങളും നടത്തി. കോഴാ- പാലാ വഴിയരുകിൽ കാടുപിടിച്ചു മാലിന്യനിക്ഷേപകേന്ദ്രമായി മാറിയ PWD വക സ്ഥലം ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വിവിധ പദ്ധതികളും ജനകീയ ഫണ്ടും സമാഹരിച്ചാണ് ഒന്നര വര്ഷം മുൻപ് പൂർത്തിയാക്കിയത്.ഇത് സംസ്ഥാനതലത്തിൽ പോലും വലിയ ശ്രദ്ധയാകർഷിച്ചിരുന്നു.

പാർക്ക് ശുചീകരണവും ,ഇലക്ട്രിക്ക് ,പ്ലംബിംഗ് മെയ്ന്റനൻസ് ഉൾപ്പെടെ അടിയന്തിരമായി നടപ്പിലാക്കേണ്ട പന്ത്രണ്ടോളം കാര്യങ്ങൾ രേഖാമൂലം സ്മരക്ഷണസമിതി സമിതി യോഗം ചേർന്ന് രേഖാമൂലം പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു..ഒരു വര്ഷം മുൻപ് ടെൻഡർ നടപടികൾ പൂർത്തിയാക്കിയ തറയോട് ,ബെഞ്ചുകൾ എന്നിവയുടെ പണികളുൾപ്പെടെ ഇതുവരെയും ആരംഭിച്ചിട്ടില്ല,വെളിച്ചക്കുറവും,പ്ലംബിങ് കേടുപാടുകളും
പ്രധാന പ്രശ്നങ്ങളായി പരിഹരിക്കപ്പെടേണ്ടതുമുണ്ട്.. കുട്ടികളുടെ വിനോദഉപകരണങ്ങൾക്കു തുടർ പരിചരണങ്ങൾ നടത്തി സുരക്ഷിതമാക്കണം . കുട്ടികൾക്കായുള്ള അലങ്കാര മൽസ്യകുളം പരിചരണമില്ലാതെ നശിച്ച അവസ്ഥയിലാണ്.പാർക്കിന്റെ മുൻഭാഗത്തെ മണ്ണൊലിച്ചുപോയത് പാർക്കിങ്ങിന് തടസമുണ്ടാക്കുന്നു എന്നിവ പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.


പരാതിയെ തുടർന്ന് ഗാമോദ്യാനത്തിനുള്ളിലെ പുല്ലുകൾ ഭാഗികമായി മാത്രം വെട്ടി.ഇക്കാര്യത്തിലെ ജനകീയാവശ്യങ്ങൾ ഒന്നുപോലും പരിഹരിക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാർ ചേർന്ന് ഗാമോദ്യാനവും പരിസരവും നവീകരിച്ചത് .പഞ്ചായത്ത് ഭരണസമിതിയുടെ ഇക്കാര്യത്തിലെ അനാസ്ഥയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. ദിവസേന നൂറുകണക്കിനാളുകളാണ് കുട്ടികളുമൊത്തു പാർക്ക് സന്ദർശിക്കുന്നത്. .പാർക്ക് നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ബ്ലോക്ക് പഞ്ചായത്തു വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. സി. കുര്യൻ നവീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

പഞ്ചായത്തു മെമ്പർ വിനു കുര്യൻ ,സദാനന്ദശങ്കർ ,
ജനകീയ സംരക്ഷണസമിതി ഭാരവാഹികളായ ഷൈജു പാവുത്തിയേൽ ,ശിവദാസ് വട്ടക്കാട്ടിൽ ,ജോജോ ആളോത്തു ,സിറിൽ ചെമ്പനാനിക്കൽ,പ്രവീൺ പോൾ , തോമസ് ആളോത്തു, M .G.സജീവൻ ,സ്നേഹവേദി സെക്രട്ടറി ജയകുമാർ കാഞ്ഞിരവേലിൽ ,ദിലീപ് മങ്കടപ്രയിൽ,ജോബ് ഈഴറേട്ട് ,ബിബിൻ മാണി , ദിലീപ് പുളിനിൽക്കുംതടം ,ബിജു നരിവേലിൽ, സോജി,സിനു കുറ്റത്താമ്പതി, ,ഷാജി രണ്ടുമാക്കിൽ,വിഷി കുമരംപറമ്പിൽ, ജോൺസൻ ഈഴറേറ്റ് ,അമൽ , ബിബിൻ വെട്ടിയാനി, സെബിൻ ഈറേത്ത്,എന്നിവർ പ്രസംഗിച്ചു


.മുൻ ഭരണസമിതി പരിചരണത്തിനുവേണ്ടികൂടി രൂപീകരിച്ച ഗ്രാമോദ്യാനം നിർമ്മാണ ജനകീയ സമിതി ഭാരവാഹികൾ നിരവധി തവണ ആവശ്യപ്പെട്ടിട്ടും യോഗം വിളിച്ചുചേർക്കാൻ വാർഡ് മെമ്പർ തയ്യാറാവുകയോ സ്വന്തം നിലയിൽ പരിചരണത്തിന് നേതൃത്വം കൊടുക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് പുതിയ ജനകീയ സംരക്ഷണസമിതി രൂപീകരിചു പാർക്ക് പരിചരണം നടത്തേണ്ട സാഹചര്യമുണ്ടായത് എന്ന് സമിതി ഭാരവാഹികൾ പറഞ്ഞു.

Facebook Comments Box

By admin

Related Post