Sat. Apr 27th, 2024

പത്തുവയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് പിതാവ്; സ്വന്തം മകള്‍ക്ക് നേരെ അച്ഛന്‍ അതിക്രമം നടത്തിയത് മദ്യലഹരിയില്‍ ; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

By admin Dec 27, 2021 #daughter #father #sexual abuse
Keralanewz.com

കോയമ്ബത്തൂര്‍: സ്വന്തം മകളെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റില്‍. മദ്യലഹരിയിലാണ് പത്തുവയസ്സുകാരിയായ മകളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു അച്ഛന്റെ അതിക്രമം.

തമിഴ്നാട് കോയമ്ബത്തൂര്‍ അണ്ണൂരിലാണ് ഞെട്ടിക്കുന്ന സംഭവം. അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അഞ്ചാം ക്ലാസുകാരിയായ പെണ്‍കുട്ടി സംഭവം പറഞ്ഞത്. തുടര്‍ന്ന് അമ്മ പിതാവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ ജോലിക്കു പോയിരിക്കുകയായിരുന്നു. ഈ സമയത്തായിരുന്നുഭര്‍ത്താവ് മദ്യപിച്ച്‌ വീട്ടിലെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

യുവതിയുടെ പരാതിയില്‍ മുപ്പത്തിയെട്ടുകാരനായ ഭര്‍ത്താവിനെതിരെ ബലാത്സംഗം, ലൈംഗികാതിക്രമം, തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി പല്ലടം സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി.

Facebook Comments Box

By admin

Related Post