Fri. Apr 26th, 2024

മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; വാഹനം ഇടിച്ചിട്ടത്‌

By admin Dec 30, 2021 #news
Keralanewz.com

ട്ടപ്പന :മധ്യവയസ്‌കനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം. വാഹനമിടിച്ചിട്ടതണെന്ന്‌ സിസിടിവി ദൃശ്യം.

കട്ടപ്പന വെള്ളയാംകുടി ലക്ഷംവീട്‌ സ്വദേശി മുണ്ടന്‍കുന്നേല്‍ കുഞ്ഞുമോന്‍(53) ആണ്‌ തൊടുപുഴ–പുളിയന്‍മല സംസ്ഥാന പാതയില്‍ ഇടുക്കിക്കവല മാസ്‌ ഹോട്ടലിന്‌ സമീപം ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. 24 മുതലാണ്‌ കുഞ്ഞുമൊനെ കാണാതായത്‌.

ഇതു സംബന്ധിച്ച്‌ ബന്ധുക്കള്‍ കട്ടപ്പന പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. 26ന്‌ രാവിലെയാണ്‌ കുഞ്ഞുമോന്റെ മൃതദേഹം തിരിച്ചറിച്ചത്‌. സമീപവാസിയായ ഓട്ടോറിക്ഷ ഡ്രൈറാണ്‌ ആദ്യം കണ്ടത്‌. പിന്നീട്‌ മകന്‍ കുഞ്ഞുമോന്റെ മൃദദേഹമാണെന്ന്‌ തിരിച്ചറിഞ്ഞു. പിന്നീട്‌ കട്ടപ്പന പൊലീസ്‌ എത്തി ഇന്‍ക്വസ്‌റ്റ്‌ തയ്യാറാക്കി 27ന്‌ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം സംസ്‌കരിച്ചു. പിന്നീട്‌ മരണത്തില്‍ ദുരുഹത കാട്ടി ബന്ധുക്കള്‍ കട്ടപ്പന പൊലീസില്‍ പരാതിയും നല്‍കി. എന്നാല്‍, പൊലീസില്‍ പരാതി നല്‍കിയിട്ടും ജാഗ്രതക്കുറവുണ്ടായെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന്‌ ബന്ധുക്കള്‍ സമീപത്തെ കടയിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ്‌ ഇടുക്കി റൂട്ടില്‍നിന്ന്‌ എത്തിയ വാഹനം കുഞ്ഞുമോനെ ഇടിച്ചിടുന്നത്‌ കണ്ടെത്തിയത്‌. വഴിയുടെ ഓരത്തുകുടി നടന്നുപോയ കുഞ്ഞുമോനെ വാഹനമിടിച്ചശേഷം നിര്‍ത്താതെ പോവുകയും പിന്നീട്‌ അര മണിക്കൂറിനുശേഷം വാഹനത്തിലുണ്ടായിരുന്നുവെന്ന്‌ സംശയിക്കുന്ന ഒരാള്‍ സ്ഥലം പരിശോധിക്കുന്നതും സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്‌. എസ്‌ഐ ടി ആര്‍ മധുവിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. വാഹനമിടിച്ചുള്ള വീഴ്‌ചയില്‍ വാരിയെല്ലിനും തലയ്‌ക്കും പൊട്ടലുമുണ്ട്‌. കൂടുതല്‍ വിവിരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ വന്നാല്‍ മാത്രമേ വ്യക്തമാകൂ. അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന്‌ പൊലീസ്‌ അറിയിച്ചു. ഷൈലയാണ്‌ ഭാര്യ. ഹേമന്ത്‌, അഭിനവ്‌ എന്നിവര്‍ മക്കളാണ്‌

Facebook Comments Box

By admin

Related Post