Kerala News

സംസ്ഥാനത്ത് പുതുവര്‍ഷത്തില്‍ റെക്കോര്‍ഡ് മദ്യ വില്‍പ്പന; മുന്നില്‍ തിരുവനന്തപുരം

Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവര്‍ഷത്തലേന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളിലുടെ വിറ്റത് 82.26 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 കോടിയുടെ അധിക വില്‍പ്പനയാണ്  ഇത്തവണ നടന്നത്. ബെവ്‌കോയുടെ പ്രാഥമിക കണക്കാണിത്.

കഴിഞ്ഞ വർഷം ഇത് 70.55 കോടിയായിരുന്നു. ഏറ്റവുമധികം വിൽപന നടന്നത് തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്‌ലെറ്റിലാണ്. ഒരു കോടി 6 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. പാലാരിവട്ടത്ത് 81 ലക്ഷവും കടവന്ത്രയിൽ 77.33 ലക്ഷം രൂപയുടെ മദ്യവും ബെവ്കോ വിറ്റു

കണ്‍സ്യൂമര്‍ ഫെഡ് വില്‍പ്പന കേന്ദ്രങ്ങളിലൂടെയുള്ള പുതുവര്‍ഷ വില്‍പ്പനയുടെ കണക്കുകള്‍ ലഭ്യമായിട്ടില്ല. ക്രിസ്മസിൻ്റെ തലേനാള്‍ ബിവ്‌റേജസ് കോര്‍പറേഷന്‍ 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്.

കഴിഞ്ഞ വര്‍ഷം ഇത് 55 കോടി രൂപയായിരുന്നു. തിരുവനന്തപുരം പവര്‍ ഹൗസ് ഔട്‌ലൈറ്റിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 73 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്

Facebook Comments Box