Thu. Mar 28th, 2024

ധീരജിനെ കൊലപ്പെടുത്തിയെന്ന് നിഖില്‍ സമ്മതിച്ചു, 7 പേര്‍ കൂടി കസ്റ്റഡിയില്‍

By admin Jan 11, 2022 #news
Keralanewz.com

ടുക്കി: ഗവ.എന്‍ജിനീയറിങ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കുത്തിയത് താനാണെന്ന് നിഖില്‍ പൈലി പൊലീസിനോടു സമ്മതിച്ചു.

എറണാകുളം ജില്ലയിലേക്ക് മുങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് നിഖില്‍ പിടിയിലായത്.
കരിമ്ബന്‍ ജംഗ്ഷനില്‍നിന്നും സ്വകാര്യ ബസില്‍ നേര്യമംഗലത്തേക്ക് പോകും വഴി കരിമണലില്‍ വച്ചാണ് പൊലീസ് ബസ് തടഞ്ഞ് നിഖിലിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ബസില്‍ സഞ്ചരിക്കുന്ന വിവരം സഹയാത്രക്കാര്‍ പൊലീസിന് കൈമാറുകയായിരുന്നു.

ഈ സംഭവത്തില്‍ 6 പേരെ കൂടി കസ്റ്റിഡിയിലെടുത്തു. നിഖില്‍ പൈലിക്കൊപ്പം ബസിലുണ്ടായിരുന്ന ഒരാളെയും നാല് കോളജ് വിദ്യാര്‍ഥികളെയുമാണ് കസ്റ്റഡിയില്‍ എടുത്തത്
യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ജെറിന്‍ ജോജോയും പിടിയിലായിട്ടുണ്ട്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം ഇതോടെ ഏഴായി.
ധീരജിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ല. കരിമണല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ രാത്രി തന്നെ ഇടുക്കിയിലേക്ക് കൊണ്ടുവന്നു. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി.

സംഭവത്തിനു ശേഷം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിഖില്‍ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടു എന്ന് കുത്തേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിച്ച ജില്ലാ പഞ്ചായത്ത് അംഗം സത്യന്‍ പറഞ്ഞിരുന്നു. സത്യന്റെ വാഹനത്തിലാണ് കുത്തേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിച്ചത്.

കണ്ണൂര്‍ സ്വദേശിയും ഏഴാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍സ്ഥിയുമായ ധീരജ് കുത്തേറ്റ് മരിച്ചത് തിങ്കളാഴ്ച ഉച്ചയോടെയാണ്. ഇടുക്കി എഞ്ചിനീയറിംഗ് കോളജില്‍ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. നെഞ്ചിന് കുത്തേറ്റ ധീരജ് രാജേന്ദ്രനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതിനിടെ കുത്തേറ്റ ധീരജിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് വാഹനം വിട്ടുനല്‍കിയില്ലെന്ന് ധീരജിന്‍്റെ ചില സഹപാഠികള്‍ ആരോപിച്ചു. ജില്ലാ പോലീസ് മേധാവി ഈ ആരോപണം നിഷേധിച്ചു. എവിടെനിന്നാണ് ആരോപണം വന്നതെന്ന് അറിയില്ല. കുട്ടികളോട് സംസാരിച്ചപ്പോഴും ഒന്നും പറഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കാമ്ബസിന് പുറത്തുവെച്ച്‌ ധീരജിനും മറ്റും കുത്തേറ്റത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ കാമ്ബസിനുള്ളില്‍ നേരിയ സംഘര്‍ഷമുണ്ടായിരുന്നു.

ഇതിനിടെ ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജില്‍ കുത്തേറ്റു കൊല്ലപ്പെട്ട എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍റെ സംസ്കാരത്തിനായി എട്ടു സെന്റ് ഭൂമി ജന്മനാട്ടില്‍ സി.പി.എം വിലയ്ക്കു വാങ്ങി.
വീടിനു സമീപത്തെ ഈ സ്ഥലത്ത് ധീരജിനായി സ്മാരകം പണിയും.
ചൊവ്വാഴ്ച വൈകിട്ടു നാലുമണിക്കുശേഷം തളിപ്പറമ്ബില്‍ ഹര്‍ത്താല്‍ ആചരിക്കും. ആറു മണിയോടെ ധീരജിന്റെ മൃതദേഹം തളിപ്പറമ്ബില്‍ എത്തിക്കും.

ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ കേച്ചേരി മഴുവഞ്ചേരി സ്വദേശി പുലാ പറമ്ബില്‍ വീട്ടില്‍ സുനിലിന്റെ മകന്‍ അഭിജിത്തിനും ഗുരുതരമായി പരിക്കേറ്റു. അഭിജിത്തിനെ പൈനാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഭിജിത്ത് അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു

Facebook Comments Box

By admin

Related Post