Thu. Apr 25th, 2024

‘കോട്ടയത്തെ നടുക്കി അരുംകൊല’; ഒൻപതരയ്ക്ക് തട്ടിക്കൊണ്ടുപോയി, മൂന്നരയ്ക്ക് മൃതദേഹവുമായി ഗുണ്ട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

By admin Jan 17, 2022 #news
Keralanewz.com

കോട്ടയം: പൊലീസ് സ്റ്റേഷന് മുൻപിൽ മൃതദേഹവുമായി ഗുണ്ട എത്തിയ സംഭവത്തിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. വീടിന് അടുത്തായി സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന ഷാൻ ബാബുവിനെ രാത്രി ഒൻപതരയോടെ ജോമോനും രണ്ട് സുഹൃത്തുക്കളും ചേർന്ന്  തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഷാനിന്റെ അമ്മ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും മകന്റെ മൃതദേഹമാണ് ഒടുവിൽ തിരികെയെത്തിയത്.

 സ്ഥലത്തെ മറ്റൊരു ഗുണ്ടയായ സൂര്യനെ തേടിയാണ് ജോമോനും മറ്റ് രണ്ട് പേരും നിർമലഗിരി ഭാഗത്തേക്ക് വന്നത്. ഈ സ്ഥലത്ത് സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു ഷാൻ. ഓട്ടോയിൽ എത്തിയ  ഗുണ്ടാ സംഘം ഷാനിനെ ഇവിടെ നിന്ന് ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു

രാത്രി വൈകിയിട്ടും മകൻ തിരികെ വരാതായതോടെ ഷാനിന്റെ അമ്മ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുകയായിരുന്നു. പരാതിയിൽ അന്വേഷണം ആരംഭിച്ച്  അധികം വൈകാതെയാണ് ജോമോൻ, ഷാൻ ബാബുവിനെ തലയിൽ ചുമന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ എത്തിയത്. ഷാനിന്റെ മൃതദേഹം നിലത്തിട്ട ശേഷം ഞാനൊരാളെ തീർത്തെന്ന് അട്ടഹസിച്ച  ജോമോൻ പൊലീസ് സ്റ്റേഷനിലും ഒടുവിൽ അക്രമം അഴിച്ചുവിടുകയായിരുന്നു

Facebook Comments Box

By admin

Related Post