Sat. May 4th, 2024

ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ കൊടിയേറി

By admin Jan 18, 2022 #news
Keralanewz.com

പൊൻകുന്നം: ചിറക്കടവിന് ഇനി ഉത്സവനാളുകൾ. മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് തിങ്കളാഴ്ച വൈകീട്ട് കൊടിയേറി. വിഴിക്കിത്തോട് ചിറ്റടി കുടുംബത്തിൽ നിന്ന് കൊടിക്കൂറയും കൊടിക്കയറും സമർപ്പിച്ചു. തന്ത്രി താഴ്മൺമഠം കണ്ഠര് മോഹനര് കൊടിയേറ്റ് നിർവഹിച്ചു.

മേൽശാന്തി പെരുന്നാട്ടില്ലം വിനോദ് നമ്പൂതിരി സഹകാർമികനായി. 
കൊടിയേറ്റിന് ശേഷം ഡോ.വൈക്കം വിജയലക്ഷ്മിയുടെ സംഗീതനിശ നടന്നു. ഗായത്രിവീണ, വായ്പ്പാട്ട്, ലളിതഗാനം എന്നിവ കോർത്തിണക്കിയാണ് സംഗീതവിരുന്ന് ഒരുക്കിയത്. അന്തരിച്ച സോപാനസംഗീതജ്ഞനും വാദ്യകലാകാരനുമായ ചിറക്കടവ് ബേബി എം.മാരാരുടെ സ്മരണക്കായി പ്രവർത്തിക്കുന്ന സോപാനം സാംസ്‌കാരിക കേന്ദ്രമാണ് വൈക്കം വിജയലക്ഷ്മിയുടെ സംഗീതനിശ ഒരുക്കിയത്.


തിങ്കളാഴ്ച രാവിലെ നാരായണീയകോകിലം ടി.എൻ.സരസ്വതിയമ്മയുടെ നേതൃത്വത്തിൽ നാരായണീയസമിതി പ്രവർത്തകർ ചേർന്ന് നാരായണീയ യജ്ഞം നടത്തി.
ചൊവ്വാഴ്ച വൈകീട്ട് 6.30-ന് പത്തനാട് നന്ദികേശ കലാക്ഷേത്രത്തിന്റെ നടനം മോഹനം നൃത്തപരിപാടി. 8.30-ന് ഗ്രൂപ്പ് ഓർക്കസ്ട്രയുടെ ഗാനമേള എന്നിവയുണ്ട്

Facebook Comments Box

By admin

Related Post