വേട്ടക്കാരെപ്പോലെ ഇന്നസെന്റും ഇടവേള ബാബുവും ,കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെ മോഹൻലാലിനെക്കൊണ്ട് തീരുമാനങ്ങളെടുപ്പിക്കുന്നു: ഷമ്മി തിലകൻ
Spread the love
കൊച്ചി:ഇന്ന് വേട്ടക്കാരെപ്പോലെ ഇന്നസെന്റും ഇടവേള ബാബുവും പ്രവർത്തിക്കുന്ന താര സംഘടനയിൽ സ്ത്രീകൾക്ക് ഒരിക്കലും നീതി കിട്ടില്ലെന്ന് നടൻ ഷമ്മി തിലകൻ. ഇടവേള ബാബുവിനെതിരെ നടപടി സ്വീകരിക്കാത്ത താര സംഘടനയായ അമ്മയുടെ നടപടിയ്ക്കെതിരെ പ്രതികരിക്കുകയാരുന്നു ഷമ്മി.സൂപ്പർ സ്റ്റാർ മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തു ഇരിയ്ക്കുവാൻ യോഗ്യനാണോയെന്നു സ്വയം ചിന്തിയ്ക്കണം. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെയാണ് ഭാരവാഹികൾ മോഹൻലാലിനെക്കൊണ്ട് ഓരോ കാര്യങ്ങങ്ങളിലും നടപടിയെടുപ്പിക്കുന്നത്. സംഘടനയിലെ നിയമാവലിപ്രകാരം പ്രസിഡന്റ് ആണ് മാധ്യമ വക്താവ്. ഇടവേള ബാബു ചാനലിൽ പോയി സംഘടനയിലെ കാര്യങ്ങൾ സംസാരിച്ചത് നിയമാവലിയ്ക്കു വിരുദ്ധമാണെന്നും ഷമ്മി വ്യക്തമാക്കി.
Spread the love