Kerala News

ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ല, അവരുമായി ബന്ധമില്ല; വിശദീകരണവുമായി ബിഷപ്പ്

Keralanewz.com

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ്.

ദിലീപുമായും സംവിധായകന്‍ ബാലചന്ദ്രകുമാറുമായും തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് നെയ്യാറ്റിന്‍കര രൂപത ആവശ്യപ്പെട്ടു. ബിഷപ്പുമായി അടുത്ത ബന്ധമുണ്ടെന്നും, ജാമ്യത്തിനായി അദ്ദേഹം ഇടപെട്ടുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞതായി ദിലീപ് ആരോപിച്ചിരുന്നു. ഹൈക്കോടയില്‍ നല്‍കിയ സത്യവാങ്മൂലത്തിലായിരുന്നു ആരോപണം.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ തുടങ്ങിയിട്ട് ഏഴ് മണിക്കൂര്‍ പിന്നിട്ടു. രാവിലെ ഒന്‍പതുമണിയോടെയാണ് ദിലീപ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. ബാലചന്ദ്രകുമാറിന്റെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍

Facebook Comments Box