Kerala News

മോഷണവും ഹൈടെക്, ഒ.എല്‍.എക്സിലൂടെ വില്പന നടത്തിയ വണ്ടി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്‌ മോഷ്ടിച്ചു മുങ്ങുന്ന കള്ളന്മാര്‍ പൊലീസ് പിടിയില്‍

Keralanewz.com

ഒ.എല്‍.എക്സ് വഴി ഹൈടെക് മോഷണം നടത്തുന്ന സംഘം പോലീസ് പിടിയിലായി. ബംഗ്ലൂരുവില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

പരപ്പനങ്ങാടി സ്വദേശി ഇഖ്ബാല്‍, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഫാഹില്‍, ശ്യാം മോഹന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.
പള്ളുരുത്തി സ്വദേശിയില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപ സംഘം തട്ടിയെടുത്തിട്ടുണ്ട്.
ഇവര്‍ വില്‍പന നടത്തുന്ന വാഹനം, സ്വന്തം വാഹനമോ മോഷ്ടിച്ച വാഹനമോ ആയിരിക്കില്ല. മറ്റാരുടെയെങ്കിലും കയ്യില്‍ നിന്ന് താല്‍ക്കാലിക ഉപയോഗത്തിന് വാങ്ങിക്കുന്നതാണെന്ന് പോലീസ് പറഞ്ഞു. വളരെ ചെറിയ വിലയ്ക്കാണ് ഇവര്‍ കാറുകള്‍ വില്‍ക്കുന്നത്. കുറഞ്ഞവിലയില്‍ ആകൃഷ്ടരായാണ് പലരും ഇവരെ സമീപിച്ചിരുന്നത്. വില്‍പന നടത്തുന്ന സമയത്ത് തന്നെ വാഹനത്തില്‍ ജി.പി.എസ് ഘടിപ്പിച്ച്‌ അതുമായി ബന്ധപ്പെട്ട ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തു മോഷണം നടത്തിവരികയായിരുന്നു ഈ മൂവര്‍ സംഘം. പിന്നീട് വാഹനം ഉടമകള്‍ എവിടെയെങ്കിലും നിര്‍ത്തി പോകുമ്ബോള്‍ കാര്‍ മോഷ്ടിച്ചു കൊണ്ട് കടന്നുകളയുകയാണ് ഇവരുടെ പതിവ്. തിരുവനന്തപുരം സ്വദേശി കോഴിക്കോട് എത്തി ഒന്നേമുക്കാല്‍ ലക്ഷം രൂപ കൊടുത്ത് ഇവരില്‍ നിന്ന് ഒരു കാര്‍ വാങ്ങി. തിരിച്ചു പോകും വഴി എറണാകുളത്ത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഉടമയെ കബളിപ്പിച്ച്‌ ഇവര്‍ കാറുമായി കടന്നുകളഞ്ഞു. കോഴിക്കോട് മുതല്‍ എറണാകുളം വരെ മൂവര്‍ സംഘം ഇയാളെ പിന്തുടരുകയായിരുന്നു. കാറുമായി മുങ്ങിയ സംഘം പിന്നീട് സംസ്ഥാനത്തിന് പുറത്ത് ആഡംബര ജീവിതം നയിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. രേഖകള്‍ ഒന്നുമില്ലാതെയാണ് ഇവര്‍ മൂവര്‍ സംഘം വാഹനം വില്പന നടത്തിയത്. പ്രതികള്‍ക്കെതിരെ മുമ്ബ് ബെന്‍സ് കാര്‍ വിറ്റ് ആറു ലക്ഷം രൂപ തട്ടിയ കേസ് ഉണ്ട്.

സൈബര്‍സെല്ലിന്‍്റെ സഹായത്തോടെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്ത്. സമാനമായ രീതിയില്‍ കൂടുതല്‍ വാഹനങ്ങള്‍ മോഷണം പോയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ് പൊലീസ്.
ഇത്തരത്തില്‍ ആരുടെയെങ്കിലും മോഷണത്തിന് ഇരയായിട്ടുണ്ടെങ്കില്‍ പോലീസിനെ സമീപിക്കണമെന്ന് കോഴിക്കോട് ഡി.സി.പി അറിയിച്ചു

Facebook Comments Box