Fri. Apr 26th, 2024

വിവാഹ വേദിയിലേക്ക് പറന്നു ചെന്ന് വരന്‍; സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷാമോന്റെ വിവാഹവും സിനിമാ സ്‌റ്റൈലില്‍

By admin Feb 20, 2022 #helicopter #wedding
Keralanewz.com

മൂവാറ്റുപുഴ: വിവാഹ വേദിയിലേക്ക് പറന്നു ചെന്ന് സിനിമാ സ്‌റ്റൈലില്‍ നിക്കാഹ് ചെയ്തു ഷാമോന്‍.

വിവാഹ വേദിയിലേക്ക് ഹെലികോപ്റ്ററില്‍ പറന്നെത്തിയാണ് ഷാമോന്‍ ഷാജി ജീവിത സഖിക്ക് താലികെട്ടിയത്.

മൂവാറ്റുപുഴ ആനിക്കാട് നിന്ന് 24 കിലോമീറ്റര്‍ ദൂരെ വണ്ണപ്പുറത്തുള്ള വിവാഹ വേദിയിലേക്ക് ഹെലികോപ്റ്ററില്‍ എത്തിയാണ് അലീനമോള്‍ അലിയെ, ഷാമോന്‍ ഷാജി ജീവിതത്തിലേക്ക് ഒപ്പം കൂട്ടിയത്.

സിനിമാ ഷൂട്ടിങ്ങിന് വാഹനങ്ങള്‍ എത്തിച്ചു നല്‍കുന്ന ഉല്ലാപ്പിള്ളി മ്യാലി പുത്തന്‍പുരയില്‍ ഷാമോന്‍ ഷാജിക്ക് വിവാഹം സിനിമാ സ്‌റ്റൈലില്‍ തന്നെയാകാമെന്ന ചിന്തയെ തുടര്‍ന്നാണ് ഒന്നര ലക്ഷം രൂപ നല്‍കി ഹെലികോപ്റ്റര്‍ എത്തിച്ചത്.

മൂവാറ്റുപുഴ ഇലാഹിയ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ഹെലികോപ്റ്ററില്‍ കയറി കാളിയാര്‍ ഗള്‍ഫ് ഐഡിയല്‍ സ്‌കൂളിലാണ് ഇറങ്ങിയത്

Facebook Comments Box

By admin

Related Post