മദ്യപാനവും ഉപദ്രവവും സഹിക്കവയ്യാതെയായി; ഭര്‍ത്താവിനെ ജനനേന്ദ്രിയം മുറിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍; ക്രൂരകൊലപാതകം പുറത്തറിഞ്ഞത് 12 വയസുകാരിയായ മകള്‍ കൃത്യം കണ്ടതോടെ
ഭര്‍ത്താവിനെ ജനനേന്ദ്രിയം മുറിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. സുനിത ദേവി എന്ന 28 കാരിയാണ് അറസ്റ്റിലായത്.
പിത്തോരാഗഡ് ജില്ലയിലെ ഡിഗാസ് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഫെബ്രുവരി 13നാണ് സുനിത ദേവി ഭര്‍ത്താവ് ജിതേന്ദ്ര റാമിനെ(35) ജനനേന്ദ്രിയം മുറിച്ച് കൊലപ്പെടുത്തിയത്. കൊലപാതകം കണ്ട പ്രതിയുടെ 12 വയസുള്ള മകള്‍ ജിതേന്ദ്ര റാമിന്‍റെ സഹോദരനെ വിവരമറിയിക്കുകയായിരുന്നു.അതേസമയം,ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ച് വന്ന് തന്നെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും ഉപദ്രവം സഹിക്കവയ്യാതെയാണ് കൊലപാതകം നടത്തിയതെന്നും ചോദ്യം ചെയ്യലില്‍ സുനിത ദേവി പറഞ്ഞു. സുനിത ദേവിക്കെതിരെ ഐപിസി സെക്ഷന്‍ 302 പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ബ്ലേഡും കയറും പൊലീസ് കണ്ടെടുത്തുവെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ യുവതിയെ വ്യാഴാഴ്ച 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.