National News

വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ വീട്ടിലെ കാർ ഡ്രൈവറെ പ്രണയിച്ചു വിവാഹം കഴിച്ചതിന് പരാതിയുമായി പെൺകുട്ടിയുടെ വീട്ടുകാർ, എന്നാൽ തനിക്ക് ഭർത്താവിന്റെ ആദ്യ ഭാര്യയുടെയും കുട്ടികളുടെയും കൂടെ യോജിച്ചു ജീവിക്കാനാണ് ആഗ്രഹമെന്ന് പെൺകുട്ടി വെളിപ്പെടുത്തി

Keralanewz.com

കർണാടകയിലെ വിജയപുര ജില്ലയിലെ ജലഗേരി ഗ്രാമത്തിൽ വീട്ടിലെ ഡ്രൈവറെ പ്രണയിച്ച് വിവാഹം ചെയ്തതിനെതിരെ പരാതിയുമായി യുവതിയുടെ വീട്ടുകാർ.ഡ്രൈവർ എന്നതിലുപരി ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്

ഇത് കൂടി ആയപ്പോൾ വീട്ടുകാരെ വല്ലാതെ പ്രകോപിതരാക്കി.യുവതിയെ ദിവസവും കോളേജിൽ കൊണ്ടുപോകുന്നതും കൂട്ടി കൊണ്ടുവരുന്നതും ഇയാളായിരുന്നു. അങ്ങനെ ഇരുവരും തമ്മിൽ പ്രണയത്തിലായി

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഇയാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നില്ല എന്ന് പെൺകുട്ടിയുടെ വീട്ടുകാർ വാദിച്ചു.പെൺകുട്ടിയുടെ വീട്ടുകാർ ഡ്രൈവർക്കെതിരെ പോലീസിൽ പരാതി നൽകി

സംഭവം ഇങ്ങനെയാണ്, അക്ഷിത എന്ന വിരുദ്ധ വിദ്യാർത്ഥിനിയെ കോളേജിലേക്ക് കൊണ്ടുപോയിരുന്ന കാർഡ്രൈവർ പെൺകുട്ടിയെ മഴയ്ക്ക് വിവാഹം കഴിച്ചു.വിജയപുര യിൽ താമസിക്കുന്ന കുടുംബത്തിന്റെ കാർ ഡ്രൈവർ ആയി സോമാലിങ്ങ ജോലി ചെയ്യുകയായിരുന്നു

പെൺകുട്ടിയും സോമലിംഗയും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു.തുടർന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിനെ സമീപിച്ചത്.വിവാഹം കഴിക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു.പെൺകുട്ടിയുടെ വീട്ടുകാർ ഇയാൾ വിവാഹിതനാണെന്നും കുട്ടികൾ ഉണ്ടെന്നും അറിയാതെയാണ് തന്റെ മകൾ ഇങ്ങനെ ചെയ്തത് എന്ന് പോലീസിനോട് ഇവർ പറഞ്ഞു

എന്നാൽ സോമലിംഗയെ തനിക്ക് നേരത്തെ അറിയാമെന്നും വിവാഹിതനാണെന്നും കുട്ടികൾ ഉണ്ടെന്നും അറിയാമായിരുന്നു എന്നും അക്ഷിത പറഞ്ഞു.തന്റെ പൂർണ്ണ സമ്മതത്തോടെയാണ് ഈ വിവാഹം കഴിച്ചത്

കൂടാതെ സോമാലിങ്ങയുടെ ആദ്യ ഭാര്യയും കുട്ടികളുമായി യോജിച്ചു ജീവിക്കാനാണ് തന്റെ തീരുമാനം എന്ന് പെൺകുട്ടി അറിയിച്ചു .വീട്ടുകാരും നാട്ടുകാരും തന്നെ ഭയപ്പെടുത്താൻ നോക്കുന്നുണ്ട് എന്ന് അക്ഷിത പോലീസിനോട് പറഞ്ഞു.തങ്ങൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് വിജയപുര ജില്ല എസ് പി യോട് സംരക്ഷണം വേണമെന്ന് അപേക്ഷിച്ചു

Facebook Comments Box