Fri. Apr 26th, 2024

കെ-​റെ​യി​ലിനെതിരെ ജ​ന​കീ​യ സ​ദ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് യു​ഡി​എ​ഫ്

By admin Feb 22, 2022
Keralanewz.com

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ കെ-​റെ​യി​ലിനെതിരെ ജ​ന​കീ​യ സ​ദ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് യു​ഡി​എ​ഫ്.

തി​ങ്ക​ളാ​ഴ്ച ചേ​ര്‍​ന്ന യു​ഡി​എ​ഫ് യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.

മാ​ര്‍​ച്ച്‌ 10 മു​ത​ല്‍ ഏ​പ്രി​ല്‍ നാ​ലു​വ​രെ​യാ​ണ് ജ​ന​സ​ദ​സ് ന​ട​ത്തു​ന്ന​ത്. കെ-​റെ​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ ദു​ര​ന്ത​മാ​ണെ​ന്നും ഇ​തി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക​ള്‍ നേ​രി​ട്ട് ജ ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 100 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ജ​ന​കീ​യ സ​ദ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നുമാണ് യു​ഡി​എ​ഫ് അറിയിച്ചിരിക്കുന്നത്.

ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ 400 വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ത് കേ​ര​ളം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​ത്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് കെ-​റെ​യി​ലി​ന്‍റെ ആ​വ​ശ്യ​ക​ത ഇ​ല്ലെ​ന്നും യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍ വ്യ​ക്ത​മാ​ക്കി

Facebook Comments Box

By admin

Related Post