അമ്മയെയും മകളെയും ക്രൂരമായി പീഡിപ്പിച്ചു, ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി: 2 വര്‍ഷത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍
മാധാപ്പൂര്‍: അമ്മയെയും മകളെയും പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. 2 വര്‍ഷത്തിനുശേഷമാണ് കായംകുളം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം സെക്രട്ടറിയും ജവഹര്‍ ബാലവേദി ജില്ലാ വൈസ് ചെയര്‍മാനുമായ ചിറക്കടവം തഴയശേരില്‍ ആകാശാണ് പ്രതി.
ഇയാള്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഒളിവില്‍ കഴിയവേ കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു. 2 വര്‍ഷത്തിലധികമായി ബംഗളൂരു, മധ്യപ്രദേശ്, ഭോപ്പാല്‍, തെലങ്കാന, അന്ധ്രപ്രദേശ്, കര്‍ണ്ണാടക, ഗോവ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ ഇയാള്‍ പല പേരുകളിലായി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. തുടര്‍ന്ന് ഹൈദരാബാദിലെ മാധാപ്പൂരില്‍ ഒളിച്ച് താമസിക്കവേയാണ് പ്രതി പിടിയിലായത്.
പരിചയക്കാരിയായ യുവതിയെയും ഇവരുടെ വിദ്യാര്‍ത്ഥിനിയായ മകളെയും പീഡിപ്പിച്ച ശേഷം ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ 2019 ഡിസംബറിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ആകാശ് തഴശ്ശേരിക്കെതിരെ പൊലീസ് കേസെടുക്കുന്നത്. ഇതിനു പിന്നാലെയാണ് പ്രതി ഒളിവില്‍ പോയത്.
ഒളിവില്‍ കഴിയുമ്ബോള്‍ സ്വന്തം പേരിലുള്ള മൊബൈല്‍ നമ്ബരുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇയാള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍, വിദേശത്തുള്ള സുഹൃത്തിന്റെ വിദേശ നമ്ബര്‍ ഉപയോഗിച്ച് വാട്‌സ്‌ആപ്പ് വഴി അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ ഉപയോഗിച്ചുവന്നിരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തുമ്ബ് ലഭിച്ചത്