Sun. Apr 28th, 2024

ഉത്തര്‍പ്രദേശും പഞ്ചാബും ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ വിധി അല്പസമയത്തിനകം, പ്രതീക്ഷയോടെ മുന്നണികള്‍

By admin Mar 10, 2022 #state elections
Keralanewz.com

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ ആരുഭരിക്കുമെന്ന് ഏതാനും മണിക്കൂറുകള്‍ക്കുളളില്‍ വ്യക്തമാകും.

ഇന്നു രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും.. മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഏകദേശ ചിത്രം 10 മണിയോടെ വ്യക്തമാകും. ഗോവയില്‍ 11മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. പഞ്ചാബിലെ സാഹചര്യങ്ങള്‍ ഉച്ചയോടെ തെളിയും. 403 സീറ്റുകളുള്ള യു.പിയില്‍ ലീഡ് നില ഉച്ചയോടെ വ്യക്തമാകുമെങ്കിലും എല്ലാ മണ്ഡലങ്ങളിലെയും ഫലങ്ങള്‍ എത്താന്‍ വൈകുമെന്നാണ് കരുതുന്നത്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പുള്ള സെമിഫൈനല്‍ എന്നു വിശേഷിപ്പിച്ച ഈ തിരഞ്ഞെടുപ്പില്‍ രാജ്യം ഉറ്റുനോക്കുന്നത് ഉത്തര്‍പ്രദേശിലേക്കാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വെ ഫലങ്ങള്‍. പഞ്ചാബില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച്‌ ആംആദ്‌മി പാര്‍ട്ടി അധികാരമേറുമെന്നാണ് സര്‍വെ ഫലങ്ങള്‍. മണിപ്പൂരില്‍ ബി.ജെ.പിക്കാണ് മുന്‍തൂക്കം. കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന ഉത്തരാഖണ്ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ബി.ജെ.പിക്കാണ് മുന്‍തൂക്കം. 40 അംഗ നിയമസഭയുള്ള ഗോവയില്‍ തൂക്ക് മന്ത്രിസഭയ്‌ക്കുള്ള സാദ്ധ്യതയാണ് സര്‍വെകള്‍ പ്രവചിച്ചത്.

സര്‍വേ ഫലങ്ങള്‍ സത ്യമാവുമെങ്കില്‍ കോണ്‍ഗ്രസിനാണ് അത് ഏറെ ദോഷം ചെയ്യുക. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് അവര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇന്ധന വില വര്‍ദ്ധനവ്, കര്‍ഷക സമരം എന്നിവ പോലുളള അനുകൂല ഘടകങ്ങള്‍ ഒട്ടനവധിയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്ബിരിക്കൊണ്ടിരിക്കെ താര പ്രചാരകയായിരുന്നവരുള്‍പ്പടെ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് കടുത്ത തിരിച്ചടിയായി. അധികാരത്തിലെത്തില്ലെങ്കിലും കഴിഞ്ഞ തവണത്തെക്കാള്‍ സ്ഥിതി മെച്ചപ്പെടുത്താനാവുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

Facebook Comments Box

By admin

Related Post