Mon. Apr 29th, 2024

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം; ജോത്സ്യന്‍ പിടിയില്‍

By admin Mar 10, 2022 #news
Keralanewz.com

കൊല്ലം: ചരട് ജപിച്ച്‌ കെട്ടുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ജോത്സ്യന്‍ പിടിയില്‍.പരവൂര്‍ പൂതക്കുളം അംബികാ മേക്കപ്പ് ജംഗ്ഷന് സമീപം തിരുവോണം വീട്ടില്‍ താമസിക്കുന്ന വിജയകുമാറിനെ (53)യാണ് പോക്‌സോ ആക്‌ട് പ്രകാരം കൊല്ലം പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ പ്രണയം തകര്‍ക്കാന്‍ അമ്മ തന്നെയാണ് കുട്ടിയുമായി ജോത്സ്യന്റെ വീട്ടിലെത്തിയത്.ജോത്സ്യന്‍ മുറിക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി പെണ്‍കുട്ടിക്ക് ചരട് ജപിച്ച്‌ കെട്ടിയശേഷം കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റുണ്ടായത്

Facebook Comments Box

By admin

Related Post