Kerala News

അരൂക്കുറ്റിയിലെ വ്യവസായിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഹണി ട്രാപ്പ്; രണ്ട് പേര്‍ കസ്റ്റഡിയില്‍

Keralanewz.com



പൂച്ചാക്കല്‍: അരൂക്കുറ്റി സ്വദേശിയായ വ്യവസായിയുടെ ആത്മഹത്യയ്ക്കു പിന്നില്‍ ഹണി ട്രാപ് സംഘമെന്ന് സംശയം.

സംഭവവുമായി ബന്ധപ്പെട്ട് പൂച്ചാക്കല്‍ പൊലീസ് ഒരു സ്ത്രീയെയും ഒരു പുരുഷനെയും കസ്റ്റഡിയിലെടുത്തു. ചേര്‍ത്തല സ്വദേശിനിയായ യുവതിയാണ് ഇതിന് പിന്നിലെന്നാണ് സംശയം. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ പങ്കാളികളായതിനാല്‍ കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ നവംബറിലാണ് വ്യവസായിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍പ് സമാന കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള, ഇപ്പോള്‍ കൊച്ചിയില്‍ താമസിക്കുന്ന ചേര്‍ത്തല സ്വദേശിനിയാണ് കേസിലെ മുഖ്യകണ്ണിയെന്നാണു സൂചന. ഇവരും മറ്റൊരാളുമാണ് കസ്റ്റഡിയിലുള്ളത്.

Facebook Comments Box