Kerala News

മഞ്ഞപ്രയിലെ ആസിഡ് ആക്രമണം; ഭര്‍ത്താവ് റിമാന്‍ഡില്‍

Keralanewz.com

മുട്ടം: കോളപ്ര തലയനാട് മഞ്ഞപ്രയില്‍ ഇല്ലിചാരി സ്വദേശിനി വാഴമലയില്‍ സോന (25)യുടെ ദേഹത്ത് ആസിഡ് ഒഴിച്ച കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് രാഹുല്‍(32)നെ 14 ദിവസത്തേയ്ക്ക് പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.

ഗുരുതരമായി പൊള്ളലേറ്റ സോന കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാല്‍പ്പത്തഞ്ചുശതമാനത്തോളം പൊള്ളലുണ്ട്. തിങ്കളാഴ്ച രാവിലെയാണ് സോനയ്ക്ക് നേരെ ആക്രമണമുണ്ടായത്.

Facebook Comments Box