Kerala News

പട്ടാപ്പകൽ പാലായിൽ മദ്യപ വിളയാട്ടം: സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോകൾ ഇടിച്ചു തെറിപ്പിച്ചു

Keralanewz.com

പാലാ: മദ്യപിച്ചു വാഹനമോടിച്ച കാർ ഉടമ രണ്ടു ഓട്ടോ റിക്ഷകൾക്കിട്ട് ഇടിക്കുകയായിരുന്നു. പാലാ ട്രാൻസ്‌പോർട്ട് ബസ് സ്റ്റാന്റിനടുത്തുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിലാണ് സംഭവം നടന്നത്. കാർ സ്റ്റാൻഡിൽ കിടന്ന രണ്ട് ഓട്ടോ റിക്ഷകൾക്കിട്ട് നിയന്ത്രണം വിട്ടു വന്നു ഇടിപ്പിച്ചത്. അപ്പോൾ അതുവഴി നടന്നു പോയ രണ്ടു യുവതികളെയും ഇടിപ്പിച്ചിരുന്നു. അവരെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിലാക്കി




ഓട്ടോ ഡ്രൈവർമാർ ചോദ്യം ചെയ്തപ്പോൾ കാർ ഉടമ രോക്ഷാകുലനാവുകയായിരുന്നു. തുടർന്ന് ഓട്ടോക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മദ്യപിച്ചിട്ടുണ്ടായിരുന്ന കാർ ഉടമ പരസ്പ്പര വിരുദ്ധമായാണ് സംസാരിച്ചിരുന്നത്. കാറിൽ നിന്ന് രണ്ടു കുപ്പി മദ്യവും പോലീസ് പിടിച്ചെടുത്തു. ഓട്ടം ഇല്ലായിരുന്നതിനാൽ ഓട്ടോ ഡ്രൈവർമാർ തണലത്തേക്കു മാറിയതിനാൽ കൂടുതൽ അപകടം ഒഴിവായി

Facebook Comments Box