നയന്‍താര യുവാക്കളെ വഴിതെറ്റിക്കുന്നു, നടിയേയും വിഘ്നേഷ് ശിവനേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി
ചെന്നൈ: നയന്‍ താരയും വിഘ്നേഷ് ശിവനും ചേര്‍ന്ന് രൂപം നല്‍കിയ പുതിയ പ്രൊഡക്ഷന്‍ കമ്ബനിയായ റൗഡി പിക്ചേഴ്സ് യുവാക്കളെ വഴിതെറ്റിക്കുന്നെന്ന് പരാതി.
സാമൂഹിക പ്രവത്തകനായ കണ്ണന്‍ എന്ന വ്യക്തിയാണ് ചെന്നൈ മെട്രോപൊളിറ്റന്‍ കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കിയിരിക്കുന്നത്. നിര്‍മാണ കമ്ബനിയുടെ പേരാണ് പരാതിക്കാരനെ അസ്വസ്ഥനാക്കുന്നത്.
തമിഴ്നാട്ടില്‍ ഏറെ ആരാധകരുള്ള നയന്‍താരയും വിഘ്നേഷ് ശിവനും ചേര്‍ന്ന് തുടങ്ങിയ പുതിയ സിനിമാ നിര്‍മ്മാണ കമ്ബനിക്ക് റൗഡി പിക്ചേഴ്സ് എന്ന പേര് നല്‍കിയത് സംസ്ഥാനത്ത് റൗഡിസം വളരാന്‍ കാരണമാകുമെന്ന് പരാതിയില്‍ പറയുന്നു. റൗഡി പിക്ചേഴ്സ് എന്ന നിര്‍മ്മാണ കമ്ബനിയെ വിലക്കണമെന്നും നയന്‍താരയേയും വിഘ്നേഷ് ശിവനെയും അറസ്റ്റ് ചെയ്യണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.
അജിത് നായകനാകുന്ന റൗഡി പിക്ചേഴ്സിന്റെ പുതിയ ചിത്രമായ എ കെ 62ന്റെ ആഘോഷവുമായി ബന്ധപ്പെട്ട് യുവാക്കള്‍ തെരുവില്‍ പടക്കം പൊട്ടിച്ചത് ജനജീവിതം തടസപ്പെടുത്തിയെന്നും അന്ന് അവര്‍ തീര്‍ത്തും റൗഡികളെപ്പോലെയാണ് പെരുമാറിയതെന്നും പരാതിയില്‍ പറയുന്നു. വിശ്വാസത്തിന് ശേഷം അജിത്തും നയന്‍താരയും ഒന്നിച്ചെത്തുന്ന ചിത്രമാണ് എകെ 62.