Kerala News

കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതിയില്‍ നിന്നും 42.50 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി ജോസ് കെ.മാണി എം.പി

Keralanewz.com


കടുത്തുരുത്തി ; കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതിയില്‍ നിന്നും 42.50 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി ജോസ് കെ.മാണി എം.പി അറിയിച്ചു. റോഡുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് നിവേദനം നല്‍കുകയും, മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നുവെന്നും ജോസ് കെ.മാണി പറഞ്ഞു.

കാണക്കാരി പഞ്ചായത്തിലെ സ്പ്പിന്നിംഗ് മില്‍ – പരുത്തുംകാലാ റോഡ് (4,75,000) കിടങ്ങൂര്‍ പഞ്ചായത്തിലെ കൂടല്ലൂര്‍ – മൂലക്കോണം റോഡ് (4,75,000) കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ നെല്ലിക്കുന്ന് -വട്ടിഞ്ച റോഡ് (4,75,000) കടുത്തുരുത്തി പഞ്ചായത്തിലെ വെള്ളാശ്ശേരി – പുന്നത്താനം – കല്ലുമട – ആപ്പാഞ്ചിറ റോഡില്‍ കുന്നശ്ശേരിപ്പറമ്പ് മുതല്‍ ആപ്പാഞ്ചിറ റോഡ് (4,75,000) കുറവിലങ്ങാട് പഞ്ചായത്തിലെ കല്ലുവേലി – ജയഗിരി -കുഴിക്കാട്ടിപ്പടി റോഡ് (4,75,000) മുളക്കുളം പഞ്ചായത്തിലെ പൂഴിക്കോല്‍ – കലങ്ങോട്ടില്‍ റോഡ് (4,75,000)
മരങ്ങാട്ടുപ്പള്ളി പഞ്ചയത്തിലെ പുളിമൂട്ടില്‍ – കണ്ടത്തിങ്കര റോഡ് (4,50,000)മഠത്തിപ്പറമ്പ് – ചൂഴിക്കുന്ന്മല – ആത്താനി റോഡ് (4,75,000) ഉഴവൂര്‍ പഞ്ചായത്തിലെ ഒറ്റത്തങ്ങാടിയില്‍ – വാക്കയില്‍ ഭാഗം റോഡ് (4,75,000) വെളിയന്നൂര്‍ പഞ്ചായത്തിലെ മഠത്തിപ്പറമ്പ് – ചൂഴികുന്ന്മല – ആത്താനി റോഡ് (4,75,000) എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.

Facebook Comments Box