Fri. Apr 26th, 2024

സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യത, 30 വരെ നീണ്ടു നില്‍ക്കും

By admin Mar 27, 2022 #climate #rain
Keralanewz.com

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഉള്‍പ്പെടെ ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യത. ഈ മാസം മുപ്പത് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ഉണ്ടാകുവാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

സംസ്ഥാനത്ത് മുന്നറിയിപ്പിന്റെ ഭാഗമായി രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഇടിമിന്നല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Facebook Comments Box

By admin

Related Post