Sun. May 5th, 2024

യാത്രാദുരിതം രൂക്ഷമാക്കി സ്വകാര്യബസ് സമരം ഇന്നും തുടരുന്നു

By admin Mar 27, 2022 #private bus strike
Keralanewz.com

തിരുവനന്തപുരം: യാത്രാദുരിതം രൂക്ഷമാക്കി സ്വകാര്യബസ് സമരം ഇന്നും തുടരുന്നു. നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യബസ് സമരം നാലാം ദിവസത്തിലെത്തി നില്‍ക്കുമ്ബോഴും ചര്‍ച്ചകള്‍ക്കുള്ള വഴി തുറന്നിട്ടില്ല.

നിരക്ക് കൂട്ടാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ബസുടമകള്‍.

ഇങ്ങോട്ട് വരാതെ ചര്‍ച്ചയില്ലെന്ന് സര്‍ക്കാരും പ്രഖ്യാപിച്ചിരിക്കുകയാണ്. 30ന് ഇടത് മുന്നണി യോഗത്തില്‍ രാഷ്ട്രീയതീരുമാനമുണ്ടാകുമെന്ന് അറിയിച്ചിട്ടും സമരവുമായി പോയത് ബസുടമകളുടെ പിടിവാശിയെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്. ഇരുവിഭാഗവും നിലപാടിലുറച്ച്‌ നില്‍ക്കുമ്ബോള്‍ യാത്രാക്ലേശം മൂലം സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണ്.

Facebook Comments Box

By admin

Related Post