Kerala News

കെ റെയില്‍, സിപിഎം ദേശീയ നേതൃത്വത്തില്‍ ഭിന്നാഭിപ്രായം

Keralanewz.com

കെ-റെയില്‍ വിഷയത്തില്‍ സിപിഎം ദേശീയ നേതൃത്വം രണ്ട് തട്ടില്‍. കെ റെയില്‍ സര്‍വെ സംബന്ധിച്ച്‌, സംസ്ഥാന വ്യാപക പ്രതിഷേധത്തില്‍ ആശങ്ക അറിയിച്ച്‌, സിപിഎം കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗം രംഗത്തെത്തി.

കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിക്കാതെ, കെ-റെയിലില്‍ ജനരോഷം വരുത്തുന്ന നടപടികളിലേയ്ക്ക് കടക്കരുതെന്ന്, നേതൃത്വം സംസ്ഥാന ഘടകത്തോട് നിര്‍ദ്ദേശിച്ചതായാണ് വിവരം.

കേന്ദ്ര റെയില്‍വേ മന്ത്രിയും വിദേശകാര്യ മന്ത്രി വി മുരളീധരനും പദ്ധതിക്കെതിരായി സഭയില്‍ സംസാരിച്ചിരുന്നു. ഇത് പ്രധാനമന്ത്രിയുടെ അറിവോടെയായിരിക്കുമെന്ന്,കേന്ദ്രനേതൃത്വത്തിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടി.കെ റെയില്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുകൂലമാണെന്ന പിണറായി സര്‍ക്കാര്‍ വാദം തള്ളി, കേന്ദ്ര റെയില്‍വേ മന്ത്രി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കിയത്.

Facebook Comments Box