Kerala News

ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മയിൽ ഇന്ന് ഈസ്റ്റർ; പളളികളിൽ പ്രത്യേക പ്രാർഥനകളും ശുശ്രൂഷയും

Keralanewz.com

കൊച്ചി: യേശു ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. സംസ്ഥാനത്തെ പള്ളികളിൽ അർധരാത്രി വരെ നീണ്ട പ്രാർത്ഥനകൾ നടന്നു. 50 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെ ദേവാലയങ്ങളിൽ ശുശ്രൂഷകളും തിരുകർമ്മങ്ങളും നടന്നു.

ദു:ഖവെള്ളിയിൽ കുരിശിലേറിയ യേശു ക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ ദിവസത്തിന്റെ ഓർമ്മ പുതുക്കിയാണ് ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ഉയിർപ്പ് ദിനത്തെ ഏറെ സന്തോഷത്തോടെയാണ് വിശ്വാസികൾ വരവേറ്റത്. ഇന്നലെ വൈകിട്ട് മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും ശുശ്രൂഷകളും ആരംഭിച്ചു

Facebook Comments Box