Sat. Apr 27th, 2024

സംസ്‌ഥാനത്ത്‌ ഇന്നലെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി

By admin Apr 29, 2022 #news
Keralanewz.com

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നലെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്ര പൂളില്‍ നിന്നു ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടായതിനെത്തുടര്‍ന്നാണ്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നു കെ.എസ്‌.ഇ.ബി. അറിയിച്ചു.
വൈകിട്ട്‌ ആറര മുതല്‍ രാത്രി 11.30 വരെയുള്ള സമയത്താണ്‌ നഗരപ്രദേശങ്ങളില്‍ ഒഴികെയുള്ള ഇടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. അവശ്യ സര്‍വീസുകളെ നിയന്ത്രണങ്ങളില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു.

സംസ്‌ഥാനത്തിനു വൈദ്യുതി നല്‍കുന്ന ഝാര്‍ഖണ്ഡിലെ മൈഥോണ്‍ പവര്‍ സ്‌റ്റേഷനില്‍ കല്‍ക്കരി ക്ഷാമത്തെത്തുടര്‍ന്ന്‌ ഉത്‌പാദനത്തില്‍ കുറവു വന്നതാണ്‌ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം. ഇന്നു കൂടി വൈദ്യുതി നിയന്ത്രണം തുടരുമെന്നു വൈദ്യുതിമന്ത്രി കെ.കൃഷ്‌ണന്‍കുട്ടി അറിയിച്ചു. രാജ്യത്തെ താപനിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പല സംസ്‌ഥാനങ്ങളിലും ഒരു മണിക്കൂറിലേറെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി.

എന്നാല്‍ അടിയന്തര സാഹചര്യം പരിഗണിച്ച്‌ കോഴിക്കോട്‌ നല്ലളത്തെ വൈദ്യുതി നിലയത്തില്‍ ഉത്‌പാദനം തുടങ്ങി സംസ്‌ഥാനത്തെ പ്രതിസന്ധി താല്‍ക്കാലികമായി പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ്‌ കെ.എസ്‌.ഇ.ബി.
കല്‍ക്കരി ക്ഷാമം കാരണമുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ആന്ധ്രയിലെ കമ്പനിയുമായി ചേര്‍ന്ന്‌ ബദല്‍ മാര്‍ഗം കണ്ടെത്തിയിട്ടുണ്ടെന്നു വൈദ്യുതി മന്ത്രി അറിയിച്ചു. പരമാവധി ഉപയോഗം കുറച്ച്‌ ഉപയോക്‌താക്കള്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു

Facebook Comments Box

By admin

Related Post