Fri. May 10th, 2024

പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വയോധികന്‍ അറസ്‌റ്റില്‍

By admin Apr 29, 2022 #news
Keralanewz.com

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വയോധികന്‍ അറസ്‌റ്റില്‍. കട്ടപ്പന പേഴുംകവല തെക്കേല്‍ പാപ്പച്ചന്‍ (വര്‍ഗീസ്‌-76) ആണ്‌ അറസ്‌റ്റിലായത്‌. ഈസ്‌റ്റര്‍ സമയത്തായിരുന്നു സംഭവം. 13, ഒന്‍പത്‌ വയസുള്ളവെരയാണ്‌ ഉപദ്രവിക്കാന്‍ ശ്രമിച്ചത്‌.


പെണ്‍കുട്ടികള്‍ വിവരം മാതാപിതാക്കളെ അറിയിച്ചു. മാതാപിതാക്കള്‍ ചൈല്‍ഡ്‌ ലൈനെ സമീപിച്ചു. ചൈല്‍ഡ്‌ ലൈന്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ഡി.വൈ.എസ്‌.പി: വി.എ. നിഷാദ്‌മോന്റെ നിര്‍ദ്ദേശപ്രകാരം എസ്‌.ഐ: കെ. ദിലീപ്‌കുമാറാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു

Facebook Comments Box

By admin

Related Post