Mon. Apr 29th, 2024

കുറവിലങ്ങാട് പള്ളിയിലെ ഇമ്മാനുവൽ കൊച്ചച്ചൻ വീണ്ടും വൈറലാവുകയാണ്

By admin May 13, 2022 #Kuravilangad
Keralanewz.com

കുറവിലങ്ങാട് പള്ളിയിലെ ഇമ്മാനുവൽ കൊച്ചച്ചൻ വീണ്ടും വൈറലാവുകയാണ്. കഴിഞ്ഞ തവണ ഡാൻസിലൂടെ ആയിരുന്നെങ്കിൽ ഇത്തവണ വാർക്കപ്പണിയിലൂടെയാണ് ഹൃദയങ്ങൾ തൊട്ടത്. പണികൾ ആരംഭിക്കുന്നതിനുമുമ്പ് ളോഹയിട്ട് പ്രാർത്ഥിക്കാനെത്തിയ കൊച്ചച്ചൻ അൽപം കഴിഞ്ഞപ്പോൾ വേഷംമാറി പണിക്കെത്തിയപ്പോൾ പെട്ടെന്നാരും തിരിച്ചറിഞ്ഞില്ല. അറിഞ്ഞപ്പോൾ നാട്ടുകാർ പറഞ്ഞു; ഈ കൊച്ചച്ചൻ കിടു! മിഷൻലീഗ് നിർമ്മിച്ചു നൽകുന്ന ഭവനത്തിൻ്റെ വാർക്കയുടെ ശ്രമദാനത്തിനാണ് നാട്ടുകാർക്കൊപ്പം അച്ചനും ചേർന്നത്. സൺഡേ സ്കൂൾ വിശ്വാസോത്സവത്തിന് സഹവൈദികൻ ജോസഫച്ചൻ്റെ കൂടെ “ഈ ആരോഗ്യം മുഴുവൻ യേശുവിനായി കൊടുക്ക്… എന്ന പാട്ടിന് കുട്ടികൾക്കൊപ്പം ചുവടുവച്ചത് സാമൂഹ്യ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
അച്ചനോട് ചോദിച്ചാൽ പറയും: “അന്ന് കുട്ടികൾക്കൊപ്പം കൂടി; ഇന്ന് നാട്ടുകാർക്കൊപ്പം. അത്രമാത്രം.”

Facebook Comments Box

By admin

Related Post