പത്തൊൻപതുകാരിയായ മോഡലിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊൽക്കത്ത : ദുരൂഹ സാഹചര്യത്തിൽ ബംഗാളി മോഡലിനെ മരിച്ച നിലയിൽ കണ്ടെത്തി. കസ്ബ സ്വദേശി സരസ്വതി ദാസ് (19) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സരസ്വതി ദാസിന്റെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. മോഡലിംഗ് രംഗത്തെ അവസരങ്ങൾ കുറഞ്ഞതോടെ സരസ്വതി ദാസ് വിഷാദ രോഗത്തിന് അടിമപെട്ടതായി അടുത്ത സുഹൃത്തുക്കൾ പറയുന്നു.
ആത്മഹത്യയ്ക്ക് മൂന്ന് ദിവസം മുൻപ് മുതൽ സരസ്വതി ദാസ് ആരോടും സംസാരിച്ചിരുന്നില്ല. സുഹൃത്തുക്കളോടും സരസ്വതി ദാസ് അകലം പാലിച്ചിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി മോഡലിംഗ് രംഗത്ത് നിന്ന് സരസ്വതി ദാസിന് അവസരങ്ങൾ ലഭിച്ചിരുന്നില്ല. അവസരങ്ങൾ കുറഞ്ഞതും മുന്നോട്ടുള്ള ജീവിതവും സരസ്വതിയെ ആളായിരുന്നതായാണ് സുഹൃത്തുക്കൾ പറയുന്നത്.
അതേസമയം അടുത്ത കാലത്തായി പതിമൂന്ന് മോഡലുകളാണ് ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കിയത്. ബംഗാളി സീരിയൽ താരം പല്ലബി ഡേയെയാണ് ആദ്യം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് മോഡലായ മഞ്ജുഷ, ബിദിശ ഡേ മജുൻദാർ തുടങ്ങി നിരവധി മോഡലുകളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്