Fri. May 3rd, 2024

കിണര്‍ നിര്‍മ്മാണത്തിനിടെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

By admin May 31, 2022 #news
Keralanewz.com

അവധി ദിവസങ്ങളില്‍ പണിക്ക് പോയി അച്ഛനെ സഹായിച്ചിരുന്ന വിദ്യാര്‍ത്ഥിയുടെ മരണവാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് നാടും നാട്ടുകാരും.

ഇടുക്കി: കിണര്‍ നിര്‍മ്മാണത്തിനിടെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.രാജാക്കാട് അടിവാരം വരാപ്പിള്ളില്‍ സുനില്‍ കുമാറിന്‍റെ മകന്‍ കൃഷ്ണകുമാര്‍(ഉണ്ണി – 18) ആണ് മരിച്ചത്.

പ്ലസ് ടു പരീക്ഷയെഴുതി റിസല്‍ട്ടിനായി കാത്തിരിക്കുമ്ബോഴാണ് കൃഷ്ണകുമാറിന്റെ അപ്രതീക്ഷിത വിയോഗം.

പൊട്ടന്‍കാട്ടില്‍ റിംഗ് ഇറക്കിയ കിണറിലെ വെള്ളം വറ്റിക്കുന്നതിനായി ഉപയോഗിച്ച മോട്ടോറില്‍ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചത്.ഒപ്പമുണ്ടായിരുന്നവര്‍ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

രാജകുമാരി ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളില്‍ പ്ലസ് ടു പരീക്ഷയെഴുതി റിസല്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു കൃഷ്ണകുമാര്‍.അവധി ദിവസങ്ങളില്‍ പണിക്ക് പോയി അച്ഛനെ സഹായിച്ചിരുന്ന വിദ്യാര്‍ത്ഥിയുടെ മരണവാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് നാടും നാട്ടുകാരും

Facebook Comments Box

By admin

Related Post