എരുമേലി കരിങ്കല്ലുമുഴി ഇറക്കത്തില്‍ നിയന്ത്രണം തെറ്റി മിനിലോറി തലകീഴായി മറിഞ്ഞു
എരുമേലി: ശബരിമല പാതയില്‍ കരിങ്കല്ലുമുഴി കുത്തിറക്കത്തില്‍ നിയന്ത്രണം വിട്ട മിനിലോറി കടയ്ക്കു മുകളിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്.ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
മുക്കൂട്ടുതറ ഭാഗത്ത് നിന്നും കോഴി വളം കയറ്റി വന്ന ലോറിയാണ് നിയന്ത്രണം തെറ്റി കടയുടെ മുകളിലേക്ക് മറിഞ്ഞത്.കടയുടെ മുന്‍വശത്ത് ഈ സമയം ആരുമില്ലാഞ്ഞതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.ലോറി ഡ്രൈവറോടൊപ്പം രണ്ടു പേര്‍ കൂടി ഒപ്പമുണ്ടായിരുന്നെങ്കിലും നിസാര പരിക്കുകളോടെ അവര്‍ രക്ഷപ്പെട്ടു.ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൂവരും കായംകുളം സ്വദേശികളാണ്.
മുക്കൂട്ടുതറയില്‍ നിന്നും കോഴി വളവുമായി കായംകുളത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ഇറക്കത്തില്‍ ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകട കാരണം.പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു
Facebook Comments Box