Fri. Apr 26th, 2024

വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ലൈംഗികാതിക്രമ കുറ്റത്തിന് കാലിക്കറ്റ് സര്‍വകലാശാല അധ്യാപകനെതിരെ കേസെടുത്തു.

By admin Jul 10, 2021 #Attack
Keralanewz.com

വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ലൈംഗികാതിക്രമ കുറ്റത്തിന് കാലിക്കറ്റ് സര്‍വകലാശാല അധ്യാപകനെതിരെ കേസെടുത്തു. സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഹാരിസിനെതിരെയാണ് പരാതി.

സംഭവത്തിനു പിന്നാലെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

അധ്യാപകന്‍ അപമര്യാദയായി പെരുമാറിയെന്നും അശ്ലീല സന്ദേശം അയച്ചെന്നും തന്നെ മാനസികമായി ഉപദ്രവിച്ചെന്നും വിദ്യാര്‍ത്ഥിനി പരാതിയില്‍ പറഞ്ഞു.

വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ തേഞ്ഞിപ്പലം പൊലീസ് ഐപിസി 354, 354 ഡി വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Facebook Comments Box

By admin

Related Post