Kerala News

മദ്യലഹരിയില്‍ ഭാര്യയെ കഴുത്തില്‍ കുത്തിപ്പിടിച്ച്‌ മര്‍ദ്ദിച്ച “റോക്കി ഭായി” അറസ്റ്റില്‍

Keralanewz.com

കട്ടപ്പന: മദ്യലഹരിയില്‍ ഭാര്യയെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍. അണക്കര പുല്ലുവേലില്‍ ജിഷ്ണുദാസ് (ഉണ്ണി-27) ആണ് അറസ്റ്റിലായത്.

കൈയില്‍ ധരിച്ചിരുന്ന വലിയ മോതിരം ഉപയോഗിച്ച്‌ മുഖത്ത് ഉള്‍പ്പെടെ മര്‍ദിച്ചതിനാല്‍ ഭാര്യക്ക് സാരമായി പരുക്കേറ്റു.

ജെ.സി.ബി. ഉടമയും ഡ്രൈവറുമായ ഇയാള്‍ കെ.ജി.എഫ്. സിനിമയിലെ റോക്കി ഭായിയാണ് താന്‍ എന്നു പറഞ്ഞാണ് മര്‍ദിച്ചതെന്ന് ഭാര്യ വണ്ടന്‍മേട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മര്‍ദനവിവരം അറിഞ്ഞെത്തിയ ഭാര്യയുടെ പിതാവിന്റെ മുമ്ബില്‍വച്ചും ഇയാള്‍ യുവതിയെ മര്‍ദിച്ചതായി പരാതിയുണ്ട്. കഴുത്തില്‍ കുത്തിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

19 ന് ആയിരുന്നു സംഭവം. ഇയാള്‍ക്കെതിരേ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Facebook Comments Box