Fri. Apr 26th, 2024

മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്ന് ജലം ഒഴുക്കില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പിണറായി വിജയന് ഉറപ്പ് നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ

By admin Aug 9, 2022 #news
Keralanewz.com

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്ന് ജലം ഒഴുക്കില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പിണറായി വിജയന്. ഉറപ്പ് നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ട. അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും അറിയിച്ചു.

അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ളതിനേക്കാള്‍ മഴ കുറവാണ് വൃഷ്ടി പ്രദേശത്ത് ലഭിക്കുന്നത്. അധിക ജലം വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോയി റൂള്‍ കര്‍വ് പാലിക്കുന്നുണ്ട് എന്നും എം കെ സ്റ്റാലിൻ കത്തിൽ പറഞ്ഞു.

മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലത്തു ക്യാമ്പ് ചെയ്തു സ്ഥിതിഗതികൾ നിയന്ത്രിക്കുന്നുണ്ട്. ഇടുക്കി അണക്കെട്ടിൽ നിന്ന് ജലം ഒറ്റയടിക്ക് തുറന്നു വിടാതെ ഘട്ടം ഘട്ടം ആയി നിയന്ത്രിത അളവിൽ പുറത്തു വിടുന്നതിനാൽ ഇക്കുറി കാര്യമായ ബുദ്ധിമുട്ട് ജനങ്ങൾക്ക് ഉണ്ടായില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി

Facebook Comments Box

By admin

Related Post