Fri. Apr 19th, 2024

ക്ഷേത്രത്തിലെ യാഗത്തിനിടെ മോഷണം; രണ്ട് സ്ത്രീകള്‍ പിടിയില്‍, ഒരാള്‍ ഓടി രക്ഷപ്പെട്ടു

By admin Aug 24, 2022 #news
Keralanewz.com

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് ക്ഷേത്രത്തിലെ യാഗത്തിനിടെ മോഷണം. ആള്‍ക്കൂട്ടത്തിനിടയില്‍ സ്വര്‍ണമാല പൊട്ടിച്ചെന്ന് കരുതുന്ന തമിഴ് വനിതകളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ഒപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു.

ആര്യനാടിനടുത്ത് തോളൂര്‍ ചെമ്ബക മംഗലം ഭദ്രകാളി ക്ഷേത്രത്തിലെ യാഗത്തിനിടെയാണ് വ്യാപകമായി മാല മോഷണം നടന്നത്. ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ നിന്ന് ആഹാരം കഴിക്കാനുള്ള തിരക്കിനിടെയാണ് മാല മോഷണം. നാലും മൂന്നും പവന്‍ തൂക്കം വരുന്ന സ്വണ മാല നഷ്ടപ്പെട്ടതായി രണ്ട് സ്ത്രീകള്‍ ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തമിഴ് നാട്ടുകാരായ മൂന്ന് പേരെ തടഞ്ഞ് വെച്ച്‌ പൊലീസില്‍ ഏല്‍പ്പിച്ചത്.

പത്മയും കനകയുമെന്നാണ് തങ്ങളുടെ പേരെന്ന് പൊലീസ് കസ്റ്റഡിയിലുള്ളവര്‍ പറയുന്നു. രേഖകളില്ലാത്തതിനാല്‍ പേര് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇവരെ പരിശോധിച്ചതില്‍ സ്വര്‍ണ്ണം കണ്ടെത്താനായില്ല. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ ആളുടെ കൈവശമായിരിക്കാം മാലകളെന്നാണ് സംശയം. രക്ഷപ്പെട്ട ആളെ കണ്ടെത്താന്‍ തെരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു

Facebook Comments Box

By admin

Related Post