Sun. Apr 28th, 2024

കുമളിയിൽ ബസ്സിനുള്ളിൽ കിടന്നുറങ്ങിയ ക്ലീനർ തീയിൽ വെന്തുമരിച്ചു.

By admin Mar 2, 2020
Keralanewz.com

കുമളിയിൽ ബസ്സിനുള്ളിൽ കിടന്നുറങ്ങിയ ക്ലീനർ
തീയിൽ വെന്തുമരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കുമളി പശുപ്പാറ സ്വദേശി രാജനാണ് മരിച്ചത്, പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന കൊണ്ടോടി ബസിനാണ് തീപിടിച്ചത്. ബസില്‍ തീപടരുന്നത് ശ്രദ്ധയില്‍ പെട്ട സമീപ ബസിലെ ജീവനക്കാര്‍ തീയണക്കാനായി ഓടിക്കൂടുകയും ഫയര്‍ഫോഴ്സിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തു എത്തിയ ഫയര്‍ഫോഴ്സ്, തീ അണയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് രാജന്‍ ബസിനുള്ളിലുണ്ടായിരുന്ന വിവരമറിയുന്നത്. അപ്പോഴേക്കും രാജന്‍ മരണപ്പെട്ടിരുന്നു.മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കും.

Facebook Comments Box

By admin

Related Post