കൂടത്തായി; വിചാരണക്ക് മുന്നോടിയായുള്ള കോടതി നടപടികള്‍ അന്തിമ ഘട്ടത്തിൽ
കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിന്‍റെ വിചാരണക്ക് മുന്നോടിയായുള്ള കോടതി നടപടികള്‍ അന്തിമ ഘട്ടത്തിലെത്തി. പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് കേസിലാണ് മുഖ്യ പ്രതി ജോളി ഉള്‍പ്പടെ നാല് പ്രതികളെ കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചത്. ജോളിക്ക് സയനൈഡ് സംഘടിച്ച്നല്‍കിയെന്ന ആരോപണം ഉയര്‍ന്ന എം.എസ് മാത്യു,സ്വര്‍ണ്ണപണിക്കാരന്‍ പ്രജികുമാര്‍,വ്യാജ ഒസ്യത്ത് നിര്‍മ്മിച്ചെന്ന കുറ്റം ചുമത്തിയ മനോജ് കുമാര്‍ എന്നിവരെയാണ് ജഡ്ജി കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചത്. ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ മറ്റ് പ്രതികളുടെ സഹായത്തോടെ വിഷം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്
Facebook Comments Box