Sat. May 4th, 2024

കൺസഷന്റെ പേരിൽ സ്കൂൾ വിദ്യാർത്ഥികളോട് വിവേചനം കാണിക്കരുതെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു

By admin Aug 7, 2023
Keralanewz.com

കൊച്ചി | ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുന്നുവെന്നതിന്റെ പേരില്‍ വിദ്യാര്‍ഥികളോട് ബസ് ജീവനക്കാര്‍ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി.

മറ്റ് യാത്രക്കാര്‍ക്കുള്ള അതേ പരിഗണന വിദ്യാര്‍ഥികള്‍ക്കും നല്‍കണം. വിദ്യാര്‍ഥികളോട് കാണിക്കുന്ന വിവേചനത്തിന്റെ പേരിലുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ പോലീസ് ശ്രദ്ധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ബസ് കണ്‍സഷന്‍ നിരക്ക് പരിഷ്‌കരണം സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്. പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സര്‍ക്കാരും വിദ്യാര്‍ഥി സംഘനകളും ചേര്‍ന്ന് പരിഗണിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ബസ് ജീവനക്കാര്‍ക്കെതിരായ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം

Facebook Comments Box

By admin

Related Post