International News

മലേഷ്യയില്‍ ചെറുവിമാനം റോഡിലേയ്ക്ക് ഇടിച്ചിറങ്ങി പൊട്ടിത്തെറിച്ചു.

Keralanewz.com

അപകടത്തില്‍ പത്ത് പേര്‍ക്ക് ജീവൻ നഷ്ടമായി. സെലാൻഗോര്‍ സംസ്ഥാനത്തെ സുല്‍ത്താൻ അബ്ദുള്‍ അസീസ് ഷാ വിമാനത്താവളത്തില്‍ ലാൻഡിംഗിന് ശ്രമിക്കവേയായിരുന്നു അപകടം. എല്‍മോണ നഗരത്തില്‍ ഷാ അലാം മേഖലയിലെ റോഡിലാണ് വിമാനം തകര്‍ന്നുവീണത്. അപകട കാരണം വ്യക്തമായിട്ടില്ല.ആറ് യാത്രികരും പൈലറ്റും ക്രൂ അംഗങ്ങളുമടക്കം എട്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ കൂടാതെ ഒരു കാര്‍ ഡ്രൈവറും ബൈക്ക് യാത്രികനും അപകടത്തില്‍ മരിച്ചവരില്‍ പെടുന്നു. വിമാനം പൊട്ടിത്തെറിച്ച്‌ വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീണതാണ് മരണ സംഖ്യ ഉയരാൻ കാരണം..

Facebook Comments Box